അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതി; നാളെ ആശുപത്രി വിടും

വാര്‍ത്ത കേരളവാര്‍ത്ത അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതി; നാളെ ആശുപത്രി വിടും Kerala oi-Anushree P K

 • By Anushree P K

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതി. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നാളെ ആശുപത്രി വിടും. സുരക്ഷ മുന്‍ നിര്‍ത്തി അമ്മയേയും കുഞ്ഞിനേയും പുല്ലുവഴിയിലെ സ്‌നേഹ ജ്യോതി ശിശുഭവനിലേക്ക് മാറ്റാനാണ് തീരുമാനം.

ശസ്ത്രക്രിയക്ക് ശേഷമുള്ള കുഞ്ഞിന്റെ തലയിലുള്ള തുന്നല്‍ ഒഴിവാക്കി. ഓക്‌സിജന്‍ സപ്പോര്‍ട്ടും നീക്കം ചെയ്തു. കുഞ്ഞിന്റെ ദഹന പ്രക്രിയയും സാധാരണ നിലയിലാണ്. കുഞ്ഞ് സാധാരണ ഗതിയില്‍ തന്നെ മുലപ്പാല്‍ കുടുക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നാളെ ഉച്ചക്ക് പന്ത്രണ്ടോടെ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

baby

വനിത കമ്മീഷനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേയും തീരുമാന പ്രകാരമാണ് കുഞ്ഞിനേയും അമ്മയേയും പുല്ലുവഴിയിലെ സ്‌നേഹ ജ്യോതി ശിശുഭവനിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കേസിന്റെ നടപടികള്‍ തീരുന്നത് വരെ അമ്മയും കുഞ്ഞും ഇവിടെ താമസിക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ കുഞ്ഞിന്റെ നിലയില്‍ ആശ്വാസകരമായ പുരോഗതിയുണ്ടായിരുന്നു. കഴിഞ്ഞ പതിനെട്ടാം തിയ്യതി പുലര്‍ച്ചെയായിരുന്നു രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ കട്ടിലിലേക്ക് ഇട്ട് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത്. വീഴ്ച്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ബോധം പോയിരുന്നു. സംഭവത്തില്‍ അച്ഛന്‍ ഷൈജു തോമസ് റിമാന്‍ഡിലാണ്. കുഞ്ഞ് കട്ടിലില്‍ നിന്ന് വീണെന്നാണ് കുടുംബം ആദ്യം അറിയിച്ചത്.

കൊതുകിനെ കൊല്ലുന്ന ബാറ്റ് വീശിയടിച്ചപ്പോള്‍ കൊണ്ടെന്നായിരുന്നു പിന്നീട് പറഞ്ഞത്. കുഞ്ഞിന്റെ തലച്ചോറിന് ചതവ് പറ്റിയിരുന്നു. തലയില്‍ രക്തം കട്ടപിടിച്ചിരുന്നു. പെണ്‍കുഞ്ഞായത് കൊണ്ടാണ് അച്ഛന്‍ കൊലപാതകത്തിന് ശ്രമിച്ചത്. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നും നാട്ടിലേക്ക് പോകണമെന്നും കുഞ്ഞിന്റെ അമ്മ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേസ് കഴിഞ്ഞാലുടന്‍ ഇവര്‍ നേപ്പാളിലേക്ക് തിരിച്ചുപോകാനാണ് തീരുമാനം.

കുഞ്ഞിനെ ഇയാള്‍ നേരത്തേയും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വായില്‍ തുണി തിരുകി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ കുഞ്ഞ് ഉറക്കത്തില്‍ വീണതാണെന്നാണ് കരുതിയതെന്നും മകന് പെണ്‍കുഞ്ഞായതിനാല്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ലെന്നും ഷൈജുതോമസിന്റെ അമ്മ മേരി പ്രതികരിച്ചത്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും അമ്മ പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ അടുത്ത മുറിയിലായിരുന്നു ഷൈജുവിന്റെ അമ്മ ഉണ്ടായിരുന്നത്.

റെയിഡിനിടെ ക്രിമിനല്‍ സംഘത്തിന്റെ വെടിവെപ്പ്; 8 പൊലീസുകാര്‍ കൊല്ലപ്പെട്ടു; സംഭവിച്ചത്‌

ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

കൂടുതൽ ankamali വാർത്തകൾ

 • കുഞ്ഞ് അമ്മയെ നോക്കി ചിരിച്ചു; അച്ഛന്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യനില വീണ്ടെടുക്കുന്നു
 • വായിൽ തുണി തിരുകിയ ശേഷം മർദ്ദിക്കും: ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ അമ്മയുടെ വെളിപ്പെടുത്തൽ
 • പിതാവ് കട്ടിലിലേക്കെറിഞ്ഞ പെൺകുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു, കൈകാലുകൾ അനക്കിയെന്ന്..
 • ഡോക്ടർമാരോട് പറഞ്ഞത് കൊതുകിനെ അടിച്ചപ്പോൾ നെഞ്ചിൽ കൊണ്ടെന്ന്: പറഞ്ഞത് കള്ളം
 • നവജാതശിശുവിനെ കട്ടിലിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം: അച്ഛൻ അറസ്റ്റിൽ, പെൺകുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ!!
 • പ്രോട്ടോക്കോൾ കാറ്റിൽപ്പറത്തി മാസ്ക് വിതരണം: എംഎൽഎയ്ക്ക് പിടിവീണു, മടങ്ങിയത് ഫോട്ടോയുമെടുത്ത്!!
 • നഗ്നഫോട്ടോകൾ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി, യുവതിയെ ഒരു വർഷം പീഡിപ്പിച്ചു, പ്രതി പിടിയിൽ!
 • അങ്കമാലിയില്‍ വെടിക്കെട്ടിനിടെ അപകടം: ഒരു മരണം, നിരവധി പേർക്ക് പരിക്ക്, ഗുരുതരാവസ്ഥയിലെന്ന്
 • ജര്‍മ്മനിയില്‍ മലയാളി യുവതിയെ കൊന്നു കുഴിച്ചുമൂടി ;ഭര്‍ത്താവ് അറസ്റ്റില്‍
 • കൺമണിയെ കാണാതെ നിതിൻ മടങ്ങി: ആതിര ജന്മം നൽകിയത് പെൺകുഞ്ഞിന്… കണ്ണീരിൽ കുതിർന്ന് ബന്ധുക്കൾ!!
 • ലോക്ക് ഡൗണില്‍ ജോലിയില്ല..പട്ടിണി മാത്രം; രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 3000 രൂപയ്ക്ക് വിറ്റു; ഞെട്ടിക്കുന്ന സംഭവം..!!
 • കുഞ്ഞിനെ എടുത്തെറിഞ്ഞ് അമ്മയുടെ ആത്മഹത്യാ ശ്രമം: മരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞ്

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. Allow Notifications You have already subscribed

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതി; നാളെ ആശുപത്രി വിടും