ആശുപത്രിയിൽ കിടക്കയില്ല; ആംബുലൻസിൽ കഴിയാൻ നിർബന്ധിതനായി മുംബൈയിലെ കൊവിഡ് രോഗി

മുംബൈ: ആശുപത്രിയിൽ കിടക്കകൾ ഇല്ലാത്തതിന്‍റെ പേരിൽ കൊവിഡ് രോഗിയ്ക്ക് കഴിയേണ്ടി വന്നത് ആംബുലൻസിൽ. നവി മുംബൈയിൽ കൊവിഡ്- 19 ബാധിതനായ 64കാരനാണ് ഒരു ദിവസം മുഴുവൻ ആംബുലൻസിൽ കഴിയേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകൾ. പിറ്റേന്ന് ഇയാളെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 32,000 രൂപയുടെ കുത്തിവയ്പ്പെടുക്കാൻ കുടുംബത്തിന് കഴിഞ്ഞും ഇല്ല. ഇദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ജൂൺ 20നാണ് 64കാരന് ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടത്. തുടർന്ന് ഇയാളെ മുനിസിപ്പൽ കോർപറേഷൻ കൊവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ കിടക്കയില്ലാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ മറ്റേതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് അധികൃതർ നിർദേശിച്ചതെന്നാണ് മകൻ പറയുന്നത്. Additionally Learn: 'ഓക്സിജൻ സൗകര്യത്തോട് കൂടിയ കിടക്കയില്ലാത്തതിനാലാണ് തന്നോട് മറ്റേന്തെങ്കിലും ആശുപത്രിയിലേക്ക് പോകാൻ പറഞ്ഞത്. എവിടെ പോകണമെന്ന് ചോദിച്ചപ്പോൾ അവർ വ്യക്തമായ ഉത്തരം നൽകിയില്ല. സ്വകാര്യ ആശുപത്രിയെ സമീപിക്കു എന്ന് മാത്രമായിരുന്നു മറുപടി' മകൻ പറയുന്നു. തുടർന്ന് പല ആശുപത്രികളെ സമീപിച്ചെങ്കിലും എല്ലായിടത്ത് നിന്നും തിരിച്ചയക്കുകയായിരുന്നു. പിന്നീട് രോഗിയുടെ നില വഷളായതിനെ തുടർന്ന് മകൻ ആംബുലൻസ് വിളിച്ച് അച്ഛനെ അതിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാൾക്ക് ഓക്സിജൻ ആവശ്യമായിരുന്നതിലാണ് ആംബുലൻസിന്റെ സഹായം തേടിയതെന്നും മകൻ പറയുന്നു. പിറ്റേന്ന് രോഗിയെ കോപർ ഖെയ്റെയ്ൻ മേഖലയിലുളള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 32,000 രൂപ വിലവരുന്ന ഒരു കുത്തിവയ്പ്പെടുക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ഇയാൾ വീണ്ടും എൻഎംഎംസിയെ സമീപിച്ചെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ലെന്നും കൂടുംബം ആരോപിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാല് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇദ്ദേഹം മരിക്കുകയും ചെയ്തു.

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » ആശുപത്രിയിൽ കിടക്കയില്ല; ആംബുലൻസിൽ കഴിയാൻ നിർബന്ധിതനായി മുംബൈയിലെ കൊവിഡ് രോഗി