ഉത്തരേന്ത്യയിൽ വീണ്ടും ജീവനെടുത്ത് മിന്നൽ! ബീഹാറിലും ഉത്തര്‍ പ്രദേശിലും മിന്നലേറ്റ് കൂട്ടമരണം!

വാര്‍ത്ത ഇന്ത്യ ഉത്തരേന്ത്യയിൽ വീണ്ടും ജീവനെടുത്ത് മിന്നൽ! ബീഹാറിലും ഉത്തര്‍ പ്രദേശിലും മിന്നലേറ്റ് കൂട്ടമരണം! India oi-Sajitha Gopie

 • By Sajitha Gopie

ദില്ലി: ബീഹാറിലും ഉത്തര്‍ പ്രദേശിലും വീണ്ടും ജനങ്ങളുടെ ജീവനെടുത്ത് ഇടിമിന്നല്‍. മുപ്പത്തിയൊന്നോളം പേരാണ് ഉത്തര്‍ പ്രദേശിലും ബീഹാറിലും ഇടിമിന്നലേറ്റ് വ്യാഴാഴ്ച മരണപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബീഹാറില്‍ മാത്രമായി 26 പേരാണ് മിന്നലേറ്റ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ബീഹാറില്‍ നൂറില്‍ അധികം ആളുകളാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത് എന്നും അധികൃതര്‍ വ്യക്തമാക്കി.

പാട്‌ന, സമസ്തിപൂര്‍, ഈസ്റ്റ് ചംമ്പാരന്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, ഷോഹര്‍, കതിഹാര്‍, മധേപൂര, പൂര്‍ണിയ ജില്ലകളിലായാണ് ആളുകള്‍ മിന്നലേറ്റ് മരിച്ചത് എന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. സമസ്തിപൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടിരിക്കുന്നത്. 7 പേരാണ് ഇവിടെ മാത്രം മരിച്ചത്. പാട്‌നയില്‍ 6 പേരും ഈസ്റ്റ് ചംമ്പാരന്‍ ജില്ലയില്‍ 4 പേരും കതിഹാറില്‍ മൂന്ന് പേരും ഷോഹറിലും മധേപൂരയിലും രണ്ട് പേര്‍ വീതവും മരിച്ചു. പടിഞ്ഞാറന്‍ ചമ്പാരനിലും പൂര്‍ണിയയിലും ഓരോരുത്തരും മരിച്ചു.

death

ജൂണ്‍ 30ന് സംസ്ഥാനത്തെ 5 ജില്ലകളിലായി 11 പേരാണ് മിന്നലേറ്റ് മരണപ്പെട്ടത്. അതേസമയം ജൂണ്‍ 25ന് സംസ്ഥാനത്തെ 23 ജില്ലകളിലായി 83 പേര്‍ മിന്നലേറ്റ് മരണത്തിന് കീഴടങ്ങി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ആണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടിരിക്കുന്നത്.

സ്ഥാനാരോഹണ വേദിയിൽ ഡികെയ്ക്ക് രാഹുൽ ഗാന്ധിയുടെ സർപ്രൈസ്! കയ്യോടെ ഉറപ്പ് വാങ്ങി, കയ്യടിച്ച് അണികൾ

ഉത്തര്‍ പ്രദേശിലെ ബലിയ ജില്ലയില്‍ 5 പേര്‍ മിന്നലേറ്റ് മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിരമിച്ച ആര്‍മി ഓഫീസര്‍ ആയ ബാബുലാല്‍ സിംഗ് അടക്കമുളളവരാണ് മരിച്ചത്. പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് പലര്‍ക്കും മിന്നലേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് സ്ത്രീകള്‍ മരിച്ചത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ്.

പ്രിയങ്കയെ പിന്തിരിപ്പിക്കാനാവില്ല! കുടിയൊഴിപ്പിക്കാന്‍ ബിജെപി, ശക്തമായി തിരിച്ചടിച്ച് കോണ്‍ഗ്രസ്!

'മാണി സാർ യുഡിഫ് വിട്ടു പോകാതിരുന്നത് അധികാരക്കൊതി ഇല്ലാതിരുന്നിട്ടല്ല'! ജോസിനെ കുടഞ്ഞ് കുഴൽനാടൻ

അദ്വാനിയും മുരളി മനോഹർ ജോഷിയും സർക്കാർ ചിലവിൽ ബംഗ്ലാവുകളിൽ! പ്രിയങ്ക ഗാന്ധിയോട് ചിറ്റമ്മ നയം

കൂടുതൽ bihar വാർത്തകൾ

 • 65 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് പോസ്റ്റല്‍ വോട്ട്, ബീഹാർ തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്ര നീക്കം
 • ബിജെപിയുടെ കിടിലന്‍ നീക്കം; കോണ്‍ഗ്രസ് സഖ്യം മൂക്കുംകുത്തി വീഴും… വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍
 • ബീഹാറിലെ മന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു, നിരവധി പേര്‍ നിരീക്ഷണത്തില്‍
 • രണ്ട് വര്‍ഷത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക്;പാര്‍ട്ടി പ്രഖ്യാപനം ഉടന്‍; ബീഹാറില്‍ മൂന്നാംമുന്നണി
 • ഇടിമിന്നലും കാറ്റും; ബിഹാറില്‍ 83 പേര്‍ മരിച്ചു; 4 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍
 • ബീഹാറില്‍ ഓപ്പറേഷന്‍ ലോട്ടസ്, 5 ആര്‍ജെഡി എംഎല്‍സിമാര്‍ ജെഡിയുവില്‍, തരിപ്പണമായി കോണ്‍ഗ്രസ് സഖ്യം!!
 • സുശാന്ത് ബീഹാര്‍ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു?; ബന്ധുവിന്റെ വെളിപ്പെടുത്തല്‍
 • സുശാന്ത് സിംഗിന്റെ മരണം: റിയാ ചക്രവർത്തിക്കെതിരെ കേസ്, ആത്മഹത്യയ്കക് പ്രേരിപ്പിച്ചെന്ന് പരാതി!!
 • സുശാന്ത് സിംഗിനെ രാഹുൽ ഗാന്ധി ക്രിക്കറ്റ് താരമെന്ന് വിശേഷിപ്പിച്ചോ? സത്യാവസ്ഥയെന്ത്!!
 • സുശാന്ത് സിംഗിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ്: അത് ഡിലീറ്റ് ചെയ്യണം
 • "വളരെപ്പെട്ടെന്ന് പോയി" വാർത്ത ഞെട്ടിച്ചു: സുശാന്ത് സിംഗിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
 • മധ്യപ്രദേശില്‍ മാത്രമല്ല, മറ്റ് 2 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് തന്ത്രം മെനയാന്‍ പ്രശാന്ത് കിഷോര്‍?

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. Allow Notifications You have already subscribed

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » ഉത്തരേന്ത്യയിൽ വീണ്ടും ജീവനെടുത്ത് മിന്നൽ! ബീഹാറിലും ഉത്തര്‍ പ്രദേശിലും മിന്നലേറ്റ് കൂട്ടമരണം!