
വാര്‍ത്ത ഇന്ത്യ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സാക്രമെന്റോയിലെ ഇന്ത്യന്‍ അമേരിക്കക്കാര്‍ India oi-Anushree P K
- By Anushree P K
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യൂ വരിച്ച ജവാന്മാര്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ പൗരന്മാരായ അമേരിക്കക്കാര്‍. കാലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ സാക്രമെന്റോയിലുള്ള 150 ഒാളം ഇന്ത്യക്കാരാണ് ഓണ്‍ലൈനായി കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചത്.
ഇന്ത്യന്‍ അസോസിയേഷന് ഓഫ് സാക്രമെന്റോയുടെ നേതൃത്വത്തില്‍ ജൂണ്‍ 27 നായിരുന്നു ഇവര്‍ വെല്‍ച്വല്‍ യോഗം സംഘടിപ്പിച്ചത്. ഇതില്‍ കൊല്ലപ്പെട്ട ഒരാളുടെ കേണല്‍ സന്തോഷിന്റെ സുഹൃത്തുക്കളാണ്. ആദരാജ്ഞലി അര്‍പ്പിക്കുന്നതിനൊപ്പം സൈനികരോടുള്ള ആദരവ് അറിയിച്ചുകൊണ്ട് രണ്ട് മിനിറ്റ് മൗനം ആചരിച്ചു.

സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച എല്ലാവര്ക്കും സംഘടനയുടെ വൈസ് പ്രസിഡണ്ട് ഭാസ്കര്‍ വെമ്പതി നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകളെ കടമെടുത്തുകൊണ്ട് സൈനികര്‍ക്ക് പ്രചോദനമായി ചൈനീസ് സൈന്യത്തിന് ഉചിതമായ മറുപടി നല്കാന് ഇന്ത്യക്ക് അറിയാമെന്ന് സംഘടന പ്രസിഡണ്ട് ശിവേഷ് പറഞ്ഞു.
'ഇന്ത്യ ഒരു സ്വേച്ഛാദിപത്യ രാഷ്ട്രമാണ്. ചൈനയുടെ സ്വേച്ഛാദിപത്യ നയങ്ങള്‍ കാരണം വടക്കേ അമേരിക്കയിലുള്‍പ്പെടെ ചൈനയുടെ പുറത്തുള്ള മിക്ക ചൈനക്കാരും സന്തുഷ്ടരല്ല. അവരുടെ രാജ്യത്തേക്ക് മടങ്ങുന്നത് സുരക്ഷിതമാണെന്ന് അവര്‍ കരുതുന്നില്ല. തങ്ങളുടെ രോക്ഷം ചൈനക്കാര്ക്കെതിരെയല്ല. ചൈനീസ് സര്‍ക്കാരിനെതിരെയും അവരുടെ ആക്രമാത്രത്മക നയങ്ങള്‍ക്കെതിരെയുമാണ്. ഒപ്പം ചില മാര്‍ക്കറ്റുകളിലുള്ള ചൈനയുടെ ആധിപത്യം തകര്‍ക്കാന്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ബദലുകള്‍ കണ്ടെത്തുന്ന നടപടി സ്വീകരിക്കണമെന്നും' ശിവേഷ് പറഞ്ഞു.
കേണല്‍ സന്തോഷ് ബാബുവിന്റെ സുഹൃത്ത് കൂടിയായ ജനറല്‍ റാവു അദ്ദേഹം സൈന്യത്തിലുണ്ടായിരുന്നപ്പോഴുള്ള അനുഭവം പങ്കുവെച്ച് കൊണ്ടായിരുന്നു തുടങ്ങിയത്. 2010 ല്‍ സൈന്യത്തില്‍ നിന്നും വിമരിച്ച ജനറല്‍ റാവു ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തായിരുന്നു സൈന്യത്തില്‍ ചേരുന്നത്. ചൈനീസ് അതിര്‍ത്തിയിലടക്കം നാല്‍പ്പത് വര്‍ഷത്തെ സേവനം ചെയ്തിരുന്നു.
ചൈന ധരിച്ചുവെച്ചിരിക്കുന്നത് ഇന്ത്യന്‍ സൈന്യത്തില്‍ ഇപ്പോഴും 1963 ലെ സമാന സാഹചര്യത്തിലാണെന്നാണ്. എന്നാല്‍ ഇന്ന് നാം എല്ലാ തരത്തിലും സജ്ജമാണ്. നാം ഒരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെങ്കില്‍ നിരവധി രാജ്യങ്ങള്‍ നമുക്കൊപ്പമുണ്ടാവുമെന്നും ഇന്ത്യക്കകത്തും പുറത്തുമുള്ള ജനങ്ങളുടെ പിന്തുണ കൊണ്ട് നമ്മള് തീര്‍ച്ചയായും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവരെക്കൂടാതെ ഹിന്ദു സ്വയം സേവകിനെ പ്രതീനിധീകരിച്ചുകൊണ്ട് ലേഖ ഇറ്റാഗി, പരേഷ് സിന്‍ഹ, കേണല്‍ സന്തോഷ് ബാബുവിന്റെ ബാല്യകാല സുഹൃത്തും വെങ്ക്ട്ടേശ്വര് നവ്ലൂരി, തുടങ്ങി നിരവധി പേര് സംസാരിച്ചു.
കൊറോണ വായുവിലൂടെ പകരുന്നതിന് തെളിവ്, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞർ
'പിആർ ഏജന്‍സികളുടെ മഞ്ഞളിപ്പിൽ നാം ഒന്നും വിസ്മരിക്കാൻ പാടില്ല,ഇത്രയും മോശം ഭരണം കേരളം കണ്ടിട്ടില്ല'
കൂടുതൽ indo china വാർത്തകൾ
-
മോദിയുടെ ലഡാക്ക് ആശുപത്രി സന്ദര്‍ശനം; വിവാദങ്ങളില്‍ വിശദീകരണവുമായി സൈന്യം
-
മോദിയുടെ മിന്നൽ സന്ദർശനത്തിന് പിന്നിൽ ഒരേ ഒരു ബുദ്ധികേന്ദ്രം, എല്ലാം രഹസ്യമാക്കി, നീക്കത്തിന് കാരണം!
-
രാജ്യത്തെയോര്‍ത്ത് അവര്‍ പറയുന്നത് കേള്‍ക്കണമെന്ന് രാഹുല്‍; നഷ്ടം ഇന്ത്യക്കായിരിക്കും, അവഗണിക്കരുത്
-
ലഡാക്കിൽ പ്രധാനമന്ത്രിയുടെ താക്കീത്, മറുപടിയുമായി ചൈന, ആരോപണം അടിസ്ഥാനരഹിതം
-
ഓടക്കുഴൽ ഊതുന്ന കൃഷ്ണനെ മാത്രമല്ല, സുദർശനചക്രമേന്തിയ കൃഷ്ണനേയും ആരാധിക്കുന്നവർ; വ്യക്തമാക്കി മോദി
-
ചൈനയെ ഞെട്ടിച്ച് മോദി!!! ലക്ഷ്യത്തില്‍ കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും… അപ്രതീക്ഷിത നീക്കം
-
ചൈനക്ക് ഇന്ത്യയുടെ അടുത്ത അടി: ഹോങ്കോംഗ് വിഷയം യുഎന്നില്‍ ഉയര്‍ത്തി ഇന്ത്യ
-
ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയ്ക്ക് കയ്യടിച്ച് അമേരിക്ക, ചൈനയോട് അരിശം കൂടുന്നുവെന്ന് ട്രംപ്!
-
ചൈനീസ് ആപ്പായ വീബോ ഉപേക്ഷിച്ച് നരേന്ദ്ര മോദി, ഷി ജിന്‍പിംഗുമൊത്തുളള ചിത്രം നീക്കം ചെയ്യാനാകുന്നില്ല!
-
ചൈനയ്ക്ക് എതിരെ നീക്കം കടുപ്പിച്ച് കേന്ദ്രം, ദേശീയപാത പദ്ധതികളിൽ നിന്നൊഴിവാക്കും
-
ഞെട്ടിക്കുന്ന റിപോര്‍ട്ട്; ഇന്ത്യയെ നോട്ടമിട്ട് പാകിസ്താന്, 20000 സൈനികരെ അതിര്‍ത്തിയില്‍ ഇറക്കി
-
ടിക് ടോക് അടക്കം നിരോധിച്ച 59 ചൈനീസ് ആപ്പുകൾക്കും പകരക്കാരുണ്ട്, അവ ഏതൊക്കെയെന്ന് അറിയാം
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. Allow Notifications You have already subscribed