
ന്യൂഡൽഹി: രാജ്യം കൊവിഡ് പ്രതിരോധ പോരാട്ടത്തിലേർപ്പെട്ടിരിക്കെ നിർണായക നീക്കവുമായി ഡൽഹി സർക്കാർ. രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. കൊവിഡ്-19 രോഗികൾക്ക് പ്ലാസ്മ തെറാപ്പി ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പ്ലാസ്മ ബാങ്കിന്റെ പ്രവർത്തനം. വസന്ത്കുഞ്ജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സിലാണ് പ്രവര്‍ത്തിക്കുകയെന്ന് കെജ്രിവാൾ വീഡിയോ കോൺഫറൻസിലൂടെ വ്യക്തമാക്കി. 'പ്ലാസ്മ ബാങ്ക് ഇന്ന് മുതൽ ആരംഭിക്കുകയാണ്. കൊറോണ രോഗികളുടെ ചികിത്സയ്ക്കായുള്ള രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്കാണിത്.' കെജ്രിവാൾ പറഞ്ഞു. Additionally Learn: പ്ലാസ്മ ദാനം നടത്താനാഗ്രഹിക്കുന്നവർക്കായി രണ്ട് ഹെൽപ്പ് ലൈൻ നമ്പറുകളും കെജ്രിവാൾ പ്രഖ്യാപിച്ചു. 'പ്ലാസ്മ ദാനം ചെയ്യാൻ നിങ്ങൾ യോഗ്യരാണെങ്കിൽ 1031 എന്ന നമ്പറിൽ വിളിക്കാം. അല്ലെങ്കിൽ 8800007722 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം. നിങ്ങളുടെ യോഗ്യത സ്ഥിരീകരിക്കുന്നതിന് ഞങ്ങളുടെ ഡോക്ടർമാർ നിങ്ങളുമായി ബന്ധപ്പെടും.' അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കാന്‍ പ്ലാസ്മ തെറാപ്പി സഹായകമാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് ഭേദമായവരില്നിന്നെടുക്കുന്ന പ്ലാസ്മയാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. കൊവിഡ് മുക്തരായ 18നും 60നും ഇടയിൽ പ്രായമുള്ള ആളുകളുടെ ശരീര ഭാരം 50ൽ കൂടുതൽ ആണെങ്കിൽ പ്ലാസ്മ ദാനം ചെയ്യാൻ കഴിയുമെന്നാണ് കെജ്രിവാൾ വ്യക്തമാക്കിയത്. രോഗമുക്തനായ വ്യക്തിയുടെ ശരീരത്തിൽ 28 ദിവസം മുതൽ three മാസം വരെയുള്ള കാലയളവിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഇമ്യൂണോഗ്ലോബിൻ ജി (ഐജിജി) ആന്റിബോഡി ശക്തമായ രോഗപ്രതിരോധ ശേഷി ഉള്ളതായിരിക്കും. ഈ സമയത്താണു രോഗമുക്തരിൽനിന്നു രക്തം ശേഖരിച്ചു പ്ലാസ്മ അടക്കമുള്ള ഘടകങ്ങൾ വേർതിരിക്കുക.