കോവിഡ് വ്യാപനം: അലംഭാവം വെടിഞ്ഞ് സര്‍ക്കാര്‍ പരിശോധന കൂട്ടണമെന്ന് ബിജെപി

വാര്‍ത്ത കേരളവാര്‍ത്ത കോവിഡ് വ്യാപനം: അലംഭാവം വെടിഞ്ഞ് സര്‍ക്കാര്‍ പരിശോധന കൂട്ടണമെന്ന് ബിജെപി Kerala oi-Ajmal MK

 • By Ajmal Mk

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നത് സർക്കാരിൻ്റെ അലംഭാവം മൂലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മടങ്ങിയെത്തിയ പ്രവാസികളുടെ ക്വാറൻ്റയിനിൽ വെള്ളം ചേർത്തതും ലോക്ഡൗൺ ഇളവുകളിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാത്തതുമാണ് ഇപ്പോഴത്തെ ഗുരുതര സ്ഥിതിക്ക് കാരണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

എല്ലാ മേഖലകളും നിയന്ത്രണമില്ലാതെ തുറന്നുകൊടുത്തതിലൂടെ ലോക്ഡൗണിലൂടെ നേടിയ പ്രതിരോധത്തിൻ്റെ ഗുണവും ഇല്ലാതായി. സംസ്ഥാനത്ത് പരിശോധനകൾ കുറവാണെന്നത് വളരെ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. രോഗ ലക്ഷണങ്ങളുള്ളവരെ പോലും പരിശോധന നടത്താതെ നിരീക്ഷണത്തിൽ വെക്കുകയാണ്. പരിശോധനകളുടെ എണ്ണം കുറച്ച് കേരളം നമ്പർ വണ്ണാണ് എന്ന് സ്ഥാപിക്കാനുള്ള സർക്കാരിൻ്റെ ശ്രമം ഇപ്പോൾ വലിയ ദുരന്തത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

bjp-congress

കേരളത്തിൽ കൊറോണ വൈറസ് സമൂഹ വ്യാപനം നടത്തിയിട്ടുണ്ടെന്ന് ഐഎംഎ പോലുള്ള സംഘടനകൾ പറഞ്ഞിട്ടും സർക്കാർ അത് അംഗീകരിക്കുന്നില്ല. സമൂഹ വ്യാപനം സ്ഥിരീകരിച്ചാൽ അതിനനുസരിച്ചുള്ള പ്രോട്ടോകോൾ പ്രകാരം പ്രതിരോധ നടപടികളിലേക്ക് തിരിയണം.

സ്ഥിതി ഗുരുതരമായ സ്ഥലങ്ങളിലെങ്കിലും എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. രോഗികളുടെ എണ്ണം കൂടുന്നത് കേരളത്തിൻ്റെ പേര് നഷ്ടപ്പെടുത്തുമെന്ന സർക്കാരിൻ്റെ ദുർവാശി സംസ്ഥാനത്ത് വലിയ ദുരന്തത്തിന് വഴിവെക്കുകയും മരണനിരക്ക് വർധിക്കാൻ ഇടയാക്കുകയും ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കൂടുതൽ k surendran വാർത്തകൾ

 • രാഹുൽ ഗാന്ധിക്ക് ഈ ചാനല്‍ പ്രവചിച്ച വോട്ട് ശതമാനം ഓര്‍ക്കണം; ഏഷ്യാനെറ്റ് സര്‍വേ തള്ളി യൂത്ത് ലീഗ്
 • തദ്ദേശ തിരഞ്ഞെടുപ്പിലും പിടിച്ച് കെട്ടാനാകില്ല! ഇടത് മുന്നണി തരംഗമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ
 • കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച! യുഡിഎഫ് സീറ്റുയർത്തും, ബിജെപിക്ക് ചരിത്ര നേട്ടമെന്ന് സർവ്വേ!
 • തെക്കൻ കേരളത്തിൽ ഇഞ്ചോടിഞ്ച്! മധ്യ കേരളം ഇടതിനെ കൈവിടും, വടക്ക് വൻ കുതിപ്പ്! കേരളം ആർക്കൊപ്പം?
 • ഏഷ്യാനെറ്റ് സര്‍വേ; വീട്ടമ്മമാരും തൊഴില്‍ രഹിതരും യുഡിഎഫിനൊപ്പം;വിദ്യാര്‍ത്ഥികളിലും കര്‍ഷകരിലും ഇടത്
 • പിണറായിയോ ഉമ്മൻ ചാണ്ടിയോ സുരേന്ദ്രനോ? അടുത്ത മുഖ്യമന്ത്രി ആര്? ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേ
 • ദളിതരും മുസ്ലീംകളും ഇടത്തോട്ടോ വലത്തോട്ടോ? ബിജെപിക്കെത്ര? വലിയ മാറ്റം! ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ!
 • ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേയുടെ ഗുണം രണ്ട് പേര്‍ക്ക്… അത് പിണറായിയും അല്ല, ശൈലജയും അല്ല! പിന്നെ?
 • കോൺഗ്രസിന്റെ 'മുഖ്യമന്ത്രി' ആര്? ഉമ്മൻ ചാണ്ടിയെ കെസി വേണുഗോപാൽ വെട്ടുമോ? ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ!
 • കെ സുരേന്ദ്രന്റെ മരണം; സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു
 • ജോസ് കെ മാണി എൻഡിഎയിലേക്കോ..? സാഹചര്യങ്ങള്‍ വീക്ഷിച്ച് നേതൃത്വം; കെ സുരേന്ദ്രന്‍ പറയുന്നത് ഇങ്ങനെ
 • വി മുരളീധരനെതിരെ ബിജെപിയിൽ പൊട്ടിത്തെറി! പേഴ്‌സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസുകാരെന്ന്!

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. Allow Notifications You have already subscribed

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » കോവിഡ് വ്യാപനം: അലംഭാവം വെടിഞ്ഞ് സര്‍ക്കാര്‍ പരിശോധന കൂട്ടണമെന്ന് ബിജെപി

Top Trending Post

No comments found