ഡബ്ല്യൂസിസിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു, കാരണം?, കുറിപ്പ് പങ്കുവച്ച് വിധു വിൻസെന്റ്..!

വാര്‍ത്ത കേരളവാര്‍ത്ത ഡബ്ല്യൂസിസിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു, കാരണം?, കുറിപ്പ് പങ്കുവച്ച് വിധു വിൻസെന്റ്..! Kerala oi-Swaroop Tk

 • By Swaroop Tk

തിരുവനന്തപുരം: രാജ്യത്തെ തന്നെ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് വേണ്ടി ഒരു സംഘടന രൂപീകരിച്ചത്. മലയാള സിനിമയിലെ സ്ത്രീകള്‍ രൂപീകരിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് നിലവില്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമേ സംഘടനയിലുള്ളൂ. എന്നാല്‍ ഇപ്പോഴിതാ ഡബ്യുസിസിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധുവിന്‍സെന്റ്. ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പങ്കുവച്ചാണ് സംവിധായിക ഇക്കാര്യം അറിയിച്ചത്.

wcc

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും ണഇഇ യുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ എന്ന് വിധുവിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യൂസിസി തുടര്‍ന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യൂസിസിക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നുവെന്നും വിധുവിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ വനിത സിനിമ പ്രവര്‍ത്തകരുടെ സംഘടനയാണ് ഡബ്ല്യൂസിസി. രൂപീകരണം മുതല്‍ ഡബ്ല്യൂസിസി വിവാദങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. ഇതില്‍ കൂടുതല്‍ അമ്മ സംഘടനകള്‍ക്കും താരങ്ങള്‍ക്കുമെതിരെയുള്ള പ്രതികരണങ്ങളായിരുന്നു. 2017ലായിരുന്നു വുമന്‍ ഇന്‍ കളക്ടീവ് രൂപീകരിച്ചത്.

ദ കാസ്റ്റ് ഓഫ് ക്ലിന്‍ലിനെസ് എന്ന പേരില്‍ 2014ല്‍ അവതരിപ്പിച്ച ഡോക്യുമെന്ററിയുടെ തുടര്‍ച്ചയായി വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹമായിരുന്നു. 2016ല്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം സിനിമയ്ക്കുള്ള ഫിപ്രസി അവാര്‍ഡും മികച്ച നവാഗതസംവിധായികയ്ക്കുള്ള രജത ചകോരവും നേടിയിരുന്നു. മലയാള ചലച്ചിത്ര സംവിധാനത്തിന് സംസ്ഥാന പുരസ്‌ക്കാരം നേടുന്ന ആദ്യ വനിതയാണ് വിധു വിന്‍സെന്റ്.

JEE, NEET exams 2020; ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു, പുതിയ തീയതികള്‍ അറിയാം

കൂടുതൽ cinema വാർത്തകൾ

 • ഷംന കേസില്‍ ആദ്യമായി പ്രതികരിച്ച് നിര്‍മാതാവ്… ഇനിയാരും നമ്പര്‍ ചോദിച്ച് എന്നെ വിളിക്കരുത്!!
 • കോപ്പിയടിച്ച് പാവത്തുങ്ങടെ നെഞ്ചത്തേക്കായോ, ലിജോയ്‌ക്കെതിരെ സംവിധായിക, ചിത്രങ്ങള്‍ കോപ്പിയടി
 • ഷംന കേസില്‍ നിര്‍മാതാവിനെ ചോദ്യം ചെയ്യും….ഫെഫ്കയുടെ നിര്‍ദേശം ഇങ്ങനെ, പുതിയ വഴിത്തിരിവ്!!
 • അനു സിത്താരയുടെ നമ്പറും ചോദിച്ചു, തട്ടിപ്പ് കേസില്‍ വന്‍ വെളിപ്പെടുത്തലുമായി ഷാജി പട്ടിക്കര
 • പ്രതികൾ വിളിച്ചു; ഷംനയെയും മിയയെയും പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി ധർമ്മജൻ
 • ഷംന കാസിം കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍, ധര്‍മജന്റെ മൊഴിയെടുക്കും, പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ്!!
 • ഒരു ആണല്ലേ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ? നീരജിനോട് ചോദ്യം
 • എന്റെ അനുഭവത്തിന്റെ പുറത്താണ് പറഞ്ഞത്, ഗൂഢസംഘമുണ്ട്, അമ്മയ്ക്ക് വിശദീകരണം നല്‍കി നീരജ് മാധവ്
 • എന്റെ പബ്ലിസിറ്റിക്ക് വേണ്ടിയല്ല പരാതി നല്‍കിയത്…. ഷംന പറയുന്നു, അവര്‍ പ്രൊഫണല്‍ സംഘം!!
 • ഷംന കാസിം ബ്ലാക്‌മെയില്‍ കേസ്: മോഡലിന് ഭീഷണി, സിനിമയിലെ ഉന്നതര്‍…വിവാഹാലോചനയ്ക്ക് പിന്നില്‍ മീര!!
 • ഷംന കാസിം ബ്ലാക്‌മെയില്‍ കേസ്: മുഖ്യപ്രതി ഷരീഫ് അറസ്റ്റില്‍, പെണ്‍കുട്ടികളെ എത്തിച്ചത് മീര!!
 • ലിജോയ്ക്ക് നിര്‍മാതാക്കളുടെ ചുട്ടമറുപടി… സിനിമ ആത്മരതിക്കാര്‍ക്ക് ഉള്ളതല്ല, പോര് മുറുകുന്നു!!

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. Allow Notifications You have already subscribed

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » ഡബ്ല്യൂസിസിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു, കാരണം?, കുറിപ്പ് പങ്കുവച്ച് വിധു വിൻസെന്റ്..!