‘ഡോക്ടറില്ല, ഫോട്ടോഗ്രാഫർ മാത്രം’: മോദിയുടെ സൈനിക ആശുപത്രി സന്ദർശനത്തിൽ വിമ‍ർശനവുമായി കോൺ​ഗ്രസ്

ഡൽഹി: ലഡാക്കിലെ ഗാല്‍വൻ താഴ്‍വരയിൽ ചൈനീസ് സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ കാണാനായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര ലേയിലെ സന്ദർശിച്ചിരുന്നു. ഇന്ത്യ- ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടിയ ലഡാക്കിലേക്ക് നടത്തിയ മിന്നൽ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു മോദി സൈനിക ആശുപത്രിയിലും എത്തിയത്. ജൂണ്‍ 15നായിരുന്നു ചൈനീസ് സൈനികരുമായി ഗാല്‍വൻ അതിർത്തിയിൽവച്ച് ഇന്ത്യൻ സൈന്യം ഏറ്റുമുട്ടിയത്. എന്നാൽ മോദിയുടെ ലഡാക്ക് സന്ദർശനതിനെതിരെ രൂക്ഷവിമർശനമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ കാണാൻ മോദി സൈനിക ആശുപത്രി സന്ദർശിച്ചതിനെതിരേയാണ് പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനം. പ്രധാനമന്ത്രി മോദിയുടെ ആർമി ആശുപത്രി സന്ദർശനത്തിൽ 'ഫോട്ടോ ഓപ്ഷൻ' (ഒരു രാഷ്ട്രീയ നേതാവിന്റെയോ സെലിബ്രിറ്റിയുടെയോ ശ്രദ്ധേയമായ സംഭവത്തിന്റെ ഫോട്ടോ എടുക്കുന്നതിന് ക്രമീകരിച്ച അവസരമാണ് ഫോട്ടോ ഓപ്ഷൻ) ആണ് കാണുന്നതെന്ന് കോൺഗ്രസ് പരിഹസിച്ചു. സൈനിക ആശുപത്രിയിൽ ഡോക്ടർമാരെ കാണാനില്ലെന്നും പകരം ഫോട്ടോഗ്രാഫർമാരെ മാത്രമാണ് കാണാൻ കഴിയുന്നതെന്നും കോൺഗ്രസ് വിമർശിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജവാൻമാരുടെ സമീപത്തായി മരുന്നുകളോ ഡ്രിപ്പ് കുപ്പികളോ വെള്ളം കുപ്പിയോ ഇല്ലെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് ദത്ത് ട്വിറ്ററിൽ കുറിച്ചു. മോദിയുടെ ആശുപത്രി സന്ദർശവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രങ്ങൾ പരിശോധിക്കുമ്പോൾ അതൊരു സൈനിക ആശുപത്രി പോലെയില്ല കാണാൻ. അവിടെ പരിക്കേറ്റ സൈനികരെ ചികിത്സിക്കാനു ഡോക്ടർമാർക്ക് പകരം ഫോട്ടോഗ്രാഫർമാരെയാണ് കാണുന്നതെന്നും അഭിഷേക് വ്യക്തമാക്കി. ചൈനീസ് ആക്രമണത്തിൽ പരിക്കേറ്റ ജവാൻമാരുമായി ഫോട്ടോ പോസ് ചെയ്യുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് വിമർശനവുമായി കോൺഗ്രസ് നേതാവ് സൽമാൻ നിസാമി രംഗത്തെത്തി. “മോദി നന്നായി കള്ളം പറയും. അദ്ദേഹം ആദ്യം പറഞ്ഞത് നമ്മുടെ പ്രദേശത്ത് ആരും കടന്നിട്ടില്ലെന്നാണ്. പിന്നാലെ അദ്ദേഹം ചൈനീസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജവാൻമാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. തീർച്ചയായും ഗോഡി മാധ്യമങ്ങൾ അദ്ദേഹത്തിന്റെ നാശനഷ്ടങ്ങൾ നിയന്ത്രിക്കും. പക്ഷേ, നമ്മുടെ പ്രദേശത്തിനും പരമാധികാരത്തിനും സംഭവിച്ച നാശനഷ്ടം വളരെ വലുതാണെന്ന് ഞാൻ ഊഹിക്കുന്നു, ”സൽമാൻ നിസാമി ട്വിറ്ററിൽ കുറിച്ചു. വെള്ളിയാഴ്ചയായിരുന്നു ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. ഇന്ത്യന്‍ മേഖലയില്‍ കണ്ണുവച്ചവര്‍ക്ക് ഗാല്‍വനില്‍ സൈന്യം ഉചിതമായ മറുപടി കൊടുത്തെന്ന് സൈനികരെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. നിങ്ങളുടെ ധീരതയും വരുതലമുറയ്ക്കും രാജ്യത്തെ 130 കോടി ജനതയ്ക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാൽവൻ താഴ്‍വരയിൽ ചൈനീസ് സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » ‘ഡോക്ടറില്ല, ഫോട്ടോഗ്രാഫർ മാത്രം’: മോദിയുടെ സൈനിക ആശുപത്രി സന്ദർശനത്തിൽ വിമ‍ർശനവുമായി കോൺ​ഗ്രസ്