തമിഴ്നാട്ടില്‍ കൊവിഡ് മരണം 1500 കടന്നു; ഇന്ന് മാത്രം 4150 പേർക്ക് രോഗബാധ

ചെന്നൈ: തമിഴ്നാട്ടിൽ തുടർച്ചയായ നാലാംദിവസവും നാലായിരത്തിലേറെ കൊവിഡ് കേസുകൾ. ഇന്ന് 4150 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.11 ലക്ഷമായി ഉയർന്നു. 1,11,151 കൊവിഡ് കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പാണ് വ്യക്തമാക്കിയത്. ഇന്ന് 60 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ തമിഴ്നാട്ടിലെ കൊവിഡ് മരണങ്ങൾ 1500 കടന്നിരിക്കുകയാണ്. 1510 പേർക്കാണ് സംസ്ഥാനത്ത് വൈറസ് ബാധമൂലം ജീവൻ നഷ്ടമായത്. ഇന്നലെ 65 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. പുതുതായി രോം ഗസ്ഥിരീകരിച്ച 4150 പേരിൽ 1713 പേര്‍ ചെന്നൈയിലാണ്. Additionally Learn: പുതിയ കണക്കുകൾ പ്രകാരം നിലവിൽ 46,860 പേരാണ് തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. അതേസമയം ഡൽഹിയിൽ ഇന്നും രണ്ടായിരത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച മാത്രം 2244 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 99,444 ആയി ഉയർന്നിരിക്കുകയാണ്. ഡൽഹിയിൽ നിലവിൽ 25,038 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 71,339 പേർക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്. 63 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് രോഗബാധമൂലം ജീവൻ നഷ്ടമായവരുടെ എണ്ണം 3067 ആയും ഉയർന്നിട്ടുണ്ട്.

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » തമിഴ്നാട്ടില്‍ കൊവിഡ് മരണം 1500 കടന്നു; ഇന്ന് മാത്രം 4150 പേർക്ക് രോഗബാധ

Top Trending Post