തമിഴ്നാട്ടിൽ ഇന്ന് 65 മരണം; 4280 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ തുടർച്ചയായ മൂന്നാംദിവസവും നാലായിരത്തിലേറെ കൊവിഡ് കേസുകൾ. ഇന്ന് 4280 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.07 ലക്ഷമായി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 13 ലക്ഷത്തിൽ കൂടുതൽ കൊവിഡ് പരിശോധനകളാണ് നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 13,06,884 കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിരിക്കുന്നത്. ഇന്ന് മാത്രം 94 ലാബുകളിലായി 36,164 പരിശോധനകൾ നടത്തിയെന്നും തമിഴ്നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. 49 സർക്കാർ ലാബുകളിലും 45 സ്വകാര്യ ലാബുകളിലുമായാണ് പരിശോധനകൾ നടത്തിയത്. Additionally Learn: ഇന്ന് നാലായിരത്തിലേറെ കൊവിഡ് സ്ഥിരീകരിച്ചെന്നതിനോടൊപ്പം തന്നെ 65 മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിൽ 29 വയസുള്ള യുവാവും 91 വയസുള്ളയാളും ഉൾപ്പെടുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1450 ആയിരിക്കുകയാണ്. ഇന്ന് സ്ഥിരീകരിച്ച 4280 കൊവിഡ് കേസുകളിൽ 1842 എണ്ണവും ചെന്നൈയിലാണ്. ഇതോടെ ചെന്നൈയിലെ കൊവിഡ് കേസുകൾ 66,538 ആയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2214 ആളുകൾക്കാണ് ഇന്ന് രോഗമുക്തി ലഭിച്ചത്. ഇതോടെ രോഗമുക്തി ലഭിച്ചവരുടെ ആകെ എണ്ണം 60,592 ആയി. നിലവിൽ 44956 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » തമിഴ്നാട്ടിൽ ഇന്ന് 65 മരണം; 4280 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു