‘ദേശീയ പാത നിർമ്മാണത്തിൽ ചൈനയ്‌ക്ക് വിലക്ക്, ചെറുകിട പദ്ധതികളിൽ നിന്നും ഒഴിവാക്കും’; നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: ചൈനയുമായുള്ള ബന്ധം താറുമാറായതോടെ ശക്തമായ തീരുമാനങ്ങളുമായി ഇന്ത്യ. ദേശീയ പാത പദ്ധതികളിൽ ചൈനീസ് കമ്പനികളെ പങ്കാളികളാക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം അറിയിച്ചത്. Additionally Learn: ഇന്ത്യയുമായി ചേർന്നുള്ള റോഡ് നിർമ്മാണ പ്രവർത്തങ്ങളിൽ നിന്നും ചൈനീസ് കമ്പനികളെ അകറ്റി നിർത്തും. ചെറുകിട പദ്ധതികളിലും സമാനമായ നിലാട് ഇന്ത്യ സ്വീകരിക്കും. ചൈനീസ് കമ്പനികളെ ഇന്ത്യൻ പദ്ധതികളിൽ നിന്ന് ഒഴിവാക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. ചൈനീസ് കമ്പനികളുമായുള്ള സംയുക്ത ഇടപാടുകളും അവസാനിപ്പിക്കുന്നുവെന്ന സൂചനകളാണ് ഇന്ത്യ നൽകിയത്. ചൈനയ്‌ക്കെതിരെ ഇന്ത്യ കൂടുതൽ നടപടി സ്വീകരിക്കുന്നതിൻ്റെ തുടർച്ചയാണ് ദേശീയ പാത പദ്ധതികളിൽ സ്വീകരിച്ച തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണണങ്ങളും നിർദേശങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് കൂടുതൽ നടപടികളുമായി ഇന്ത്യ നീങ്ങുന്നത്. Additionally Learn: ഇന്ത്യ – ചൈന സൈനികതല ചർച്ച ചൊവ്വാഴ്‌ച അതിർത്തിയിൽ നടന്നിരുന്നു. ചർച്ചയിലെ വിവരങ്ങൾ ഇതുവരെ ഇന്ത്യ പുറത്തുവിട്ടിട്ടില്ല. ഘട്ടം ഘട്ടമായി അതിർത്തിയിൽ നിന്ന് പിന്മാറാം എന്ന നിലപാടാണ് ചർച്ചയിൽ ചൈന സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കി.

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » ‘ദേശീയ പാത നിർമ്മാണത്തിൽ ചൈനയ്‌ക്ക് വിലക്ക്, ചെറുകിട പദ്ധതികളിൽ നിന്നും ഒഴിവാക്കും’; നിതിൻ ഗഡ്‌കരി