മാസ്ക് തനി തങ്കം, വില 2.89 ലക്ഷം; എന്നാല്‍ വൈറസിന് ഇതൊരു പ്രതിരോധമല്ല

പൂനെ։ കൊവിഡ്-19 നെ തുടർന്ന് എല്ലാവരും മുഖാവരണം ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ്. സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി പുറത്തിറക്കിയ മാസ്കുകളാണ് ആദ്യം എത്തിയിരുന്നത് എങ്കിലും പിന്നീട് പല ഫാഷനുകളിലുള്ള മാസ്കുകള്‍ വിപണിയില്‍ എത്തി തുടങ്ങി. എന്നാൽ, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് സ്വര്‍ണം കൊണ്ട് ഒരു മാസ്ക് നിര്‍മ്മിച്ചിരിക്കുകയാണ് ഒരാള്‍. Additionally Learn : ശങ്കര്‍ കുറാഡെ എന്ന പൂനെ സ്വദേശിയാണ് ഇത്തരത്തില്‍ ഒന്ന് നിര്‍മ്മിച്ചിരിക്കുന്നത്. പൂനെ ജില്ലയിലെ പിംപ്രി-ചിഞ്ച്വാഡ് സ്വദേശിയാണ് ഇയാള്‍. ഈ മാസ്കിന് വേണ്ടി 2.89 ലക്ഷം രൂപയാണ് ശങ്കര്‍ ചെലവാക്കിയിരിക്കുന്നത്. ഖനം കുറഞ്ഞ ഈ മാസ്കിലൂടെ ശ്വസിക്കുന്നതിന് വേണ്ടി നെരിയ ദ്വാരങ്ങളും നല്‍കിയിട്ടുണ്ട്. അതിനാല്‍ തനിക്ക് ശ്വസിക്കുന്നതിന് യാതോരു വിധ ബുദ്ധിമുട്ടുകളുമില്ലെന്ന് ശങ്കര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍‍ഐയോട് പറഞ്ഞു. എന്നാല്‍, ഇത് ഗുണകരമാകുമെന്ന് കാര്യത്തില്‍ തനിക്ക് ഒരു ഉറപ്പുമില്ലെന്നാണ് ശങ്കര്‍ പറയുന്നത്. ഈ ഗോള്‍ഡൻ മാസ്ക് എത്രകണ്ട് ഉപകാരപ്പെടുമെന്ന് വ്യക്തമല്ലെങ്കിലും ഇത് വലിയൊരു സംസാര വിഷയമായി എന്ന കാര്യത്തില്‍ സംശയമില്ല. സ്വര്‍ണത്തോട് അമിതമായ ആസക്തിയുള്ള ഇയാളുടെ ദേഹത്ത് നിരവധി ആഭരണങ്ങളുമുണ്ട്. Additionally Learn : കൊറോണ ഏറ്റവുമധികം വ്യാപിച്ചിരിക്കുന്ന മഹാരാഷ്ട്രയിലെ പൂന സ്വദേശിയാണ് ഇത്തരത്തില്‍ ഒരു മാസ്ക് നിര്‍മ്മിച്ചിരിക്കുന്നത് എന്നതും ഏറെ കൗതുകകരമാണ്. ശങ്കറിന്റെ സ്വദേശമായ പിംപ്രി ചിഞ്ച്വാഡിൽ ജൂലൈ ഒന്നിന് മാത്രം 3284 കൊവിഡ് രോഗികളാണ് ഉണ്ടായിരിക്കുന്നത്. 47 മരണമാണ് അന്നുണ്ടായിരിക്കുന്നത്. രണ്ട് ലക്ഷത്തിനടുത്ത് കൊവി‍‍ഡ് രോഗികളാണ് ഇവിടെയുള്ളത്.

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » മാസ്ക് തനി തങ്കം, വില 2.89 ലക്ഷം; എന്നാല്‍ വൈറസിന് ഇതൊരു പ്രതിരോധമല്ല