രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31വരെ നീട്ടി

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ജൂലൈ 15 വരെയുള്ള വിലക്ക് നീട്ടിയാണ് ഡിജിസിഎ ഉത്തരവിട്ടിരുന്നത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആയിരുന്നു വ്യോമയാന ഡയറക്ടറേറ്റ് രാജ്യാന്തര വിമാന സർവീസുകൾക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാൽ തിരഞ്ഞെടുക്കുന്ന റൂട്ടുകളിൽ സർവീസ് നടത്താൻ ആലോചനയുണ്ട്. ആഭ്യന്തര റൂട്ടുകളില്‍ 33 ശതമാനത്തിൽ നിന്ന് 45 ശതമാനമായി സര്‍വീസ് ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. Additionally Learn: ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നു മാർച്ച് അവസാനമാണ് രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവച്ചത്. ആഭ്യന്തര വിമാനസർവീസുകൾ പിന്നീട് പുനരാരംഭിക്കുകയായിരുന്നു. അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് പുരി ജൂൺ 20 ന് വ്യക്തമാക്കിയിരുന്നു. മറ്റ് രാജ്യങ്ങൾ കൊവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ വിമാനങ്ങൾ സ്വീകരിക്കാൻ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. Additionally Learn: അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ജർമ്മനി, ചൈന, സിംഗപ്പൂർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് എന്ന് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം മാർച്ച് 23 മുതൽ ആണ് അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. രണ്ടുമാസത്തിന് ശേഷമാണ് ആഭ്യന്തര വിമാനങ്ങൾ മെയ് 25 ന് പ്രവർത്തനം പുനരാരംഭിച്ചത്.

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31വരെ നീട്ടി