വിജനമായി പാളങ്ങൾ; അപൂ‍ര്‍വ സന്ദ‍ര്‍ഭത്തിൽ റെയിൽവേയെ പൊളിച്ചു പണിയാൻ കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ യാത്രാ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ ഇന്ത്യൻ റെയിൽവേയിൽ ചരിത്രപരമായ അഴിച്ചുപണിയ്ക്ക് ഒരുങ്ങി സര്‍ക്കാര്‍. പഴയ ടൈം ടേബിളിൽ ഓടിയിരുന്ന ട്രെയിനുകള്‍ സ്പെഷ്യൽ ട്രെയിനുകള്‍ക്ക് വഴി മാറുകയും പാളങ്ങളിൽ തിരക്കു കുറയുകയും ചെയ്ത സാഹചര്യത്തിൽ ട്രെയിൻ സമയത്തിൽ വരുന്ന അപാകതകളും ഹാള്‍ട്ടുകളും ഒഴിവാക്കാനാണ് ശ്രമം. കൊവിഡ് മൂലം വൈകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ പദ്ധതി വേഗത്തിൽ നടപ്പാക്കാനാണ് ശ്രമമെന്നാണ് ഉന്നത റെയിൽവേ വൃത്തങ്ങള്‍ പറയുന്നത്. പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ മെയിൽ ട്രെയിനുകളുടെയും എക്സ്പ്രസ് ട്രെയിനുകളുടെയും ഹാള്‍ട്ടിൽ വലിയ കുറവുണ്ടാകും. ഇതോടെ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളയിലും ടൈം ടേബിളിൽ തന്നെയും വലിയ മാറ്റങ്ങളുണ്ടായേക്കും. യാത്രാസമയത്തിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം പരിഗണിച്ച് ചില എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്താനും റെയിൽവേ പദ്ധതിയിടുന്നുണ്ടെന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞത്. ഇതോടെ രാജ്യത്തെ ട്രെയിൻ ടൈം ടേബിള്‍ പൂര്‍ണമായി മാറും. Additionally Learn: കൊവിഡിനു ശേഷമുള്ള റെയിൽവേയുടെ പുതിയ ടൈം ടേബിളിൽ സ്വകാര്യ ട്രെയിനുകള്‍ക്കും സ്ഥാനമുണ്ടാകും. 151 ട്രെയിനുകളായിരിക്കും സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ സര്‍വീസ് നടത്തുക. കൂടുതൽ നോൺസ്റ്റോപ്പ് ട്രെയിനുകള്‍ ഓടിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്. Additionally Learn: അതേസമയം, സ്വകാര്യ ട്രെയിനുകള്‍ക്ക് കൂടുതൽ റൂട്ടുകള്‍ അനുവദിക്കുന്നതിൽ മുന്നറിയിപ്പുമായി ചില ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് ലാഭകരമായ റൂട്ടുകള്‍ അനുവദിക്കുന്നത് റെയിൽവേയുടെ വരുമാനത്തിൽ നഷ്ടമുണ്ടാക്കുമെന്നും വ്യോമമേഖലയിൽ സ്വകാര്യ കമ്പനികള്‍ വന്നപ്പോള്‍ എയര്‍ ഇന്ത്യയ്ക്ക് ഉണ്ടായ അവസ്ഥ റെയിൽവേയ്ക്ക് ഉണ്ടാകരുതെന്നുമാണ് ഇവരുടെ മുന്നറിയിപ്പ്.

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » വിജനമായി പാളങ്ങൾ; അപൂ‍ര്‍വ സന്ദ‍ര്‍ഭത്തിൽ റെയിൽവേയെ പൊളിച്ചു പണിയാൻ കേന്ദ്രം