സൂപ്പര്‍ താരങ്ങള്‍ അടക്കം പ്രതിഫലം 50 ശതമാനമായി കുറയ്ക്കും, അമ്മയില്‍ തീരുമാനം, പ്രതിഷേധവും!!

വാര്‍ത്ത കേരളവാര്‍ത്ത സൂപ്പര്‍ താരങ്ങള്‍ അടക്കം പ്രതിഫലം 50 ശതമാനമായി കുറയ്ക്കും, അമ്മയില്‍ തീരുമാനം, പ്രതിഷേധവും!! Kerala oi-Vaisakhan MK

 • By Vaisakhan Mk

കൊച്ചി: കോവിഡ് കാലത്ത് പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് ഉണര്‍വ് പകരാന്‍ സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കും. താരസംഘടനയായ അമ്മയുടെ ഇന്ന് നടന്ന നിര്‍വാഹിക സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കോവിഡിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ് സിനിമാ മേഖല. നേരത്തെ നിര്‍മാതാക്കളുടെ സംഘടന പ്രതിഫലം കുറയ്ക്കാന്‍ താരങ്ങളോടും സാങ്കേതിക പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിരുന്നു. ഇതാണ് അംഗീകരിച്ചിരിക്കുന്നത്. പല സിനിമകളുടെയും ബജറ്റ് വെട്ടിക്കുറയ്ക്കാനോ, സിനിമകള്‍ നിര്‍ത്തിവെക്കാനായിരുന്നു തീരുമാനം. താരങ്ങളുടെ പ്രഖ്യാപനം സിനിമാ മേഖലയ്ക്ക് വലിയ ഉണര്‍വാകും.

1

50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും. നേരത്തെ ഈ വിഷയം സിനിമാ സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പരസ്യമായി ഉന്നയിച്ചതില്‍ അമ്മയ്ക്കുള്ളില്‍ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. അതേസമയം പുതിയ സിനിമകളുമായി താരങ്ങള്‍ സഹകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മുകേഷ്, ഗണേഷ്, അംഗങ്ങളായ സിദ്ദീഖ്, ആസിഫ് അലി, രചന നാരായണന്‍ കുട്ടി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

്അതേസമയം സൂപ്പര്‍ താരങ്ങളും പ്രതിഫലം കുറയ്ക്കുമെന്നാണ് സൂചന. നിരവധി ചിത്രങ്ങള്‍ മമ്മൂട്ടിയുടേതും മോഹന്‍ലാലിന്റേതുമായി പുറത്തുവരാനുണ്ട്. നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയായിരുന്നു. നേരത്തെ പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങേണ്ടെന്ന് സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രമുഖ സംവിധായകരും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗിനും ഇനി പ്രശ്‌നമുണ്ടാകില്ല. വരാനുള്ള റിലീസുകള്‍ കഴിഞ്ഞ ശേഷം മാത്രം മതി പുതിയ സിനിമകള്‍ എന്ന തീരുമാനത്തിലായിരുന്നു ഫെഫ്ക അടക്കമുള്ളവര്‍.

ഇതിനിടെ യോഗം നടന്ന ഹോട്ടല്‍ കണ്ടെയ്ന്‍മെന്റ് സോണിലായതിനാല്‍ പോലീസ് ഇടപെട്ട് യോഗം നിര്‍ത്തിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഹോട്ടലും അടപ്പിച്ചു. കണ്ടെയിന്‍മെന്റ് സോണായ ഹോട്ടല്‍ ഉള്‍പ്പെടുന്ന ചക്കരപ്പറമ്പ് നിയന്ത്രണം പാലിക്കാതെ യോഗം നടക്കുന്നുവെന്ന് ആരോപിച്ച് ഡിവിഷന്‍ കൗണ്‍സിലര്‍ നസീബയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധമാണ് നടത്തിയത്. ഇവരില്‍ ചിലര്‍ ഹോട്ടലിനുള്ളിലേക്ക് ഇരച്ച് കയറുകയും ചെയ്തു. ഹോട്ടല്‍ കണ്ടെയിന്‍മെന്റ് സോണിലാണെങ്കിലും ഇതിന്റെ മുന്‍വശം ദേശീയ പാത ബൈപ്പാസിലേക്കാണ്.

വീഡിയോ വാറുമായി കോണ്‍ഗ്രസ്, ലഡാക്കില്‍ നടന്നത്, മോദിയുടെ കള്ളം, ബിജെപി നേതാക്കള്‍ തന്നെ….

കൂടുതൽ amma വാർത്തകൾ

 • ഒരു ആണല്ലേ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ? നീരജിനോട് ചോദ്യം
 • എന്റെ അനുഭവത്തിന്റെ പുറത്താണ് പറഞ്ഞത്, ഗൂഢസംഘമുണ്ട്, അമ്മയ്ക്ക് വിശദീകരണം നല്‍കി നീരജ് മാധവ്
 • മുളയിലേ നുള്ളുന്നവര്‍ ആരൊക്കെ? നീരജിന്റെ കുറിപ്പില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവും; ഫെഫ്ക രംഗത്ത്
 • ലോറൻസിന്റെ 3 കോടി; സൂപ്പർതാരങ്ങൾ ഉത്‌കണ്‌ഠയിൽ, സിനിമയിലെ 15 അംഗ ലോബി,'എന്തൊക്കെ തമാശ കാണേണ്ടി വരും'
 • സംവിധായകൻ വിനയന് ഇനി വിലക്കില്ല, അമ്മയുടേയും ഫെഫ്കയുടേയും അപ്പീൽ തളളി, പിഴ അടക്കണം!
 • ഷെയിനെ കണ്ടാല്‍ എന്നേപ്പോലെയാവരുതെന്ന് പറയുമെന്ന് ഡിസ്കോ രവീന്ദ്രന്‍; ദുല്‍ഖറിനോടും പറയാനുണ്ട്
 • 'താടിവെച്ച് 5 ആഴ്ച', കരാറിലെ പുതിയ വ്യവസ്ഥകള്‍ ഇങ്ങനെ.. വികാരാധീനനായി കരാറില്‍ ഒപ്പ് വെച്ച് ഷെയിന്‍
 • നിര്‍മാതാക്കള്‍ക്ക് 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഷെയ്ന്‍ നിഗം, വിലക്ക് ഒത്തുതീര്‍പ്പിലേക്ക്
 • നടന്‍ ഷെയിന്‍ നിഗത്തിന്റെ വിലക്ക്: ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് നിര്‍മാതാക്കളുടെ സംഘടന
 • തെറ്റ് പറ്റി ക്ഷമിക്കണം, മാപ്പ് പറഞ്ഞ് ജോബി ജോര്‍ജ്ജിന് കത്തയച്ച് ഷെയ്ന്‍ നിഗം
 • ഷെയിന്‍ വിവാദം; നിര്‍മ്മാതാക്കളെ കുരുക്കി താരങ്ങള്‍!! പുതിയ സിനിമ കരാര്‍ വെയ്ക്കില്ല
 • ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കില്ല! പുതിയ ഡിമാൻഡ് മുന്നോട്ട് വെച്ച് നിർമ്മാതാക്കൾ, തീരാതെ വിവാദം!

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. Allow Notifications You have already subscribed

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » സൂപ്പര്‍ താരങ്ങള്‍ അടക്കം പ്രതിഫലം 50 ശതമാനമായി കുറയ്ക്കും, അമ്മയില്‍ തീരുമാനം, പ്രതിഷേധവും!!