പിസി ജോര്‍ജിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫ് വാഴയ്ക്കന്‍, യൂത്ത് കോണ്‍ഗ്രസ് രഹസ്യ യോഗം പൊളിച്ചു!!

വാര്‍ത്ത കേരളവാര്‍ത്ത പിസി ജോര്‍ജിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫ് വാഴയ്ക്കന്‍, യൂത്ത് കോണ്‍ഗ്രസ് രഹസ്യ യോഗം പൊളിച്ചു!! Kerala oi-Vaisakhan MK

 • By Vaisakhan Mk

ഈരാറ്റുപ്പേട്ട: പിസി ജോര്‍ജിനെ യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കങ്ങളുമായി ഇറങ്ങിയ ജോസഫ് വാഴയ്ക്കന് വലിയ തിരിച്ചടി. ഐ ഗ്രൂപ്പിലെ പ്രാദേശിക നേതാവിന്റെ വീട്ടില്‍ ചര്‍ച്ചയ്ക്ക് എത്തിയ വാഴയ്ക്കനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. രഹസ്യ ചര്‍ച്ചകള്‍ക്കാണ് അദ്ദേഹമെത്തിയത്. ജോസഫ് വാഴയ്ക്കന്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് പിസി ജോര്‍ജിന്റെ മുന്നണിപ്രവേശനം തന്നെയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് അദ്ദേഹത്തെ തടയുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകരും വാഴയ്ക്കനും തമ്മില്‍ വാക്കേറ്റമായി. കഴിഞ്ഞ ദിവസം വൈകീട്ട് ഈരാറ്റുപ്പേട്ട നടയ്ക്കലിലായിരുന്നു സംഭവം നടന്നത്.

1

കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ പ്രബല നേതാവായ നിയാസ് വെള്ളൂപ്പറമ്പിലിന്റെ വീട്ടിലാണ് യോഗം ചേര്‍ന്നത്. വാഴയ്ക്കന്‍ രഹസ്യമായി എത്തിയത് പിസിയുടെ കാര്യം സംസാരിക്കാന്‍ തന്നെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഫിലിപ് ജോസഫ്, ബിജു പുന്നത്താനം തുടങ്ങിയവരും യോഗത്തിനെത്തിയിരുന്നു. യോഗശേഷം ജോസഫ് വാഴയ്ക്കന്‍ സഞ്ചരിച്ച് കാര്‍ നടയ്ക്കലിലേക്ക് വരും വഴിയാണ് തടഞ്ഞത്. ഇതോടെ കാറില്‍ നിന്നിറങ്ങിയ വാഴയ്ക്കനും അഞ്ചോളം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ കൈയ്യാങ്കളിയിലേക്ക് വരെയെത്തി. ഈ സമയം ബിജു പുന്നത്താനവും കാറിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പിസി ജോര്‍ജ് നടത്തിയ പ്രസ്താവനയാണ് യുഡിഎഫിന് വീണ്ടും പ്രതീക്ഷ നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനപക്ഷം കേരളത്തിലെ ഒരു പ്രമുഖ മുന്നണിയുടെ ഭാഗമായി മാറുമെന്നാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. ജോസ് പക്ഷം യുഡിഎഫ് വിട്ടതോടെ കളം മാറാന്‍ പിസിയും കാത്തിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനപക്ഷത്തെ യുഡിഎില്‍ എത്തിക്കാന്‍ കോണ്‍ഗ്രസും ശ്രമം തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം പിസി ജോര്‍ജുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്തെങ്കിലും പാര്‍ട്ടിയില്‍ ലയിച്ച് യുഡിഎഫിന്റെ ഭാഗമാകാനാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുന്നത്.

പിജെ ജോസഫിന്റെ പാര്‍ട്ടിയുമായി ലയിച്ച് യുഡിഎഫില്‍ എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഇത്തരത്തിലുള്ള ലയനസാധ്യത പിസി ജോര്‍ജ് തള്ളിക്കളഞ്ഞിട്ടുണ്ട്. ജനപക്ഷം സ്വതന്ത്ര പാര്‍ട്ടിയാണെന്ന് പിസി പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ ജയിച്ച് കയറിയ നേതാവാണ് പിസി ജോര്‍ജ്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ ശക്തമായ വേരോട്ടം പിസിക്കുണ്ട്. അതുകൊണ്ട് കൂടിയാണ് യുഡിഎഫ് അദ്ദേഹത്തെ മുന്നണിയിലെത്തിക്കാന്‍ താല്‍പര്യപ്പെടുന്നത്. കോണ്‍ഗ്രസ് യൂത്ത് ടീം പിസി എങ്ങോട്ട് വേണമെങ്കിലും ചായുന്ന നേതാവാണെന്ന് ആരോപിക്കുന്നുണ്ട്. അതാണ് തടസ്സമായി നില്‍ക്കുന്നത്.

കൂടുതൽ pc george വാർത്തകൾ

 • പിസി ജോർജിന്റെ ഞെട്ടിക്കുന്ന നീക്കം, 2021നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് അത് സംഭവിക്കും; വൻ ട്വിസ്റ്റ്
 • ''ജോസ് കെ മാണിയുടെ കാര്യം കട്ടപ്പൊകയാണ്, കാല് പിടിച്ച് യുഡിഎഫിലേക്ക് മടങ്ങിവരുന്നതായിരിക്കും ലാഭം''
 • കോൺഗ്രസ് അറിഞ്ഞ് കളിച്ചത്! ജോസ് കെ മാണി രണ്ട് മാസമായി ബിജെപിക്ക് പിറകെയെന്ന് വെളിപ്പെടുത്തൽ!
 • അഞ്ജുവിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം: അനുനയിപ്പിച്ച് പിസി ജോർജ്, പോലീസിനെതിരെയും!!
 • 'ഇല്ലാത്തത് പറഞ്ഞ് മുസ്ലീങ്ങളെ പറ്റിക്കുന്നു';സിഎഎയെ പിന്തുണയ്ക്കുന്നു, മലക്കംമറിഞ്ഞ് പിസി ജോര്‍ജ്ജ്
 • വിപ്ലവം പറയുന്ന സ്ത്രീകള്‍ പിന്നെ കരയേണ്ടി വരും, സ്ത്രീകള്‍ മാന്യത പുലര്‍ത്തണമെന്നും പിസി ജോര്‍ജ്ജ്
 • സിസ്റ്റർ ലൂസി സാത്താൻ സേവക്കാരി, വൃത്തികെട്ട സ്ത്രീ, സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി പിസി ജോർജ്!
 • പിസി ജോർജ് എൻഡിഎ വിട്ടു! ഇറങ്ങുന്നത് മോദിക്കെതിരെ ആഞ്ഞടിച്ച്, ബിജെപിക്ക് വൻ തിരിച്ചടി!
 • ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് ജസ്റ്റിസ് ഗവായി! മുൻ സുപ്രീം കോടതി വിധി നിലനിൽക്കുന്നു
 • വിജയവാഡയിൽ നിന്നെത്തിയ സ്ത്രീകൾ ആക്റ്റിവിസ്റ്റുകളാണോ ഭക്തരാണോ? കടകംപളളിയെ പരിഹസിച്ച് കുറിപ്പ്
 • ശബരിമലയിൽ യുവതികളെ തടയാൻ 240 പേരെ എത്തിച്ചു, ഇക്കുറിയും യുവതികളെ കയറ്റില്ലെന്ന് പിസി ജോർജ്
 • സ്ത്രീകൾ അഴിഞ്ഞാടുന്നു… പുരുഷന്മാർ അരക്ഷിതർ, വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോർജ്!

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. Allow Notifications You have already subscribed

Your in currently Olaa.in » Malayalam News (മലയാളം വാർത്ത), Latest News in Malayalam, Kerala & Gulf News » പിസി ജോര്‍ജിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫ് വാഴയ്ക്കന്‍, യൂത്ത് കോണ്‍ഗ്രസ് രഹസ്യ യോഗം പൊളിച്ചു!!

Top Trending Post